+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തും

വിയന്ന: ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ മുന്‍ അധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തുന്നു. മാര്‍
മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തും
വിയന്ന: ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ മുന്‍ അധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തുന്നു. മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ദേവാലയമായ ബ്രൈറ്റന്‍ന്‍ഫെല്‍ഡിലാണ് ക്‌ളീമിസ് കാതോലിക്കബാവ പ്രഥമ സ്ലൈഹീക സന്ദര്‍ശനത്തിനായി എത്തുന്നത്.

ഒക്ടോബര്‍ 6,7 തീയതികളില്‍ വിയന്നയില്‍ സന്ദര്‍ശനം നടത്തുന്ന കര്‍ദ്ദിനാളിനെ മലങ്കര മിഷൻ ചാപ്ലയിന്‍ ഫാ. തോമസ് പ്രശോഭ് ഒ.ഐ.സിയും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ ആറാം തിയതി (ശനി) വൈകിട്ട് 5.30ന് ബ്രൈറ്റന്‍ന്‍ഫെല്‍ഡ് ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിയന്നയിലെ വിവിധ സഭകളില്‍പ്പെട്ട വൈദികര്‍ സഹകാര്‍മികരാകും. കുര്‍ബാനയ്ക്കു ശേഷം എം.സി.വൈ എം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ കാതോലിക്കബാവാ ഉദ്ഘാടനം ചെയ്യും. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം സമാപിക്കും.

കാതോലിക്കാബാവയെ കാണാനും തിരുക്കർമങ്ങളില്‍ പങ്കെടുക്കാനും ഏവരെയും മാര്‍ ഇവാനിയോസ് മലങ്കരമിഷന്‍റ് പള്ളിക്കമ്മിറ്റി ക്ഷണിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി