+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയയിൽ സ്കൂളുകളുകളുടെ മുന്നിലൂടെയുള്ള വാഹന ഗതാഗതത്തിനു നിരോധനം

വിയന്ന: വിയന്നയിലെ സ്കൂളുകള്‍ക്ക് മുന്നിലൂടെയുള്ള റോഡുകളില്‍ കൂടിയുള്ള വാഹന ഗതാഗതം സ്കൂള്‍ സമയത്ത് നിരോധിച്ചുകൊണ്ടുള്ള പുതിയ ഗതാഗത പരിഷ്കാരം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. സെപ്റ്റംബർ 10 മുതല്‍ നവ
ഓസ്ട്രിയയിൽ സ്കൂളുകളുകളുടെ മുന്നിലൂടെയുള്ള വാഹന  ഗതാഗതത്തിനു നിരോധനം
വിയന്ന: വിയന്നയിലെ സ്കൂളുകള്‍ക്ക് മുന്നിലൂടെയുള്ള റോഡുകളില്‍ കൂടിയുള്ള വാഹന ഗതാഗതം സ്കൂള്‍ സമയത്ത് നിരോധിച്ചുകൊണ്ടുള്ള പുതിയ ഗതാഗത പരിഷ്കാരം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. സെപ്റ്റംബർ 10 മുതല്‍ നവംബര്‍ രണ്ടാം വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

കാറുകള്‍, ബൈക്കുകള്‍, മോപ്പഡുകള്‍ എന്നീ വാഹനങ്ങളാണ് നിരോധിച്ചവയില്‍പ്പെടുന്നവ. ലിയോപോള്‍ഡ് സ്റ്റാറ്റില്‍ നടപ്പിലാക്കുന്ന നിയമം താമസിയാതെ വിയന്നയിലെമ്പാടും നിലവില്‍ വരും. ഫെറ്റൈന്‍സ് ഗാസെ, ഗാബെല്‍സ് ബെര്‍ഗര്‍ സ്ട്രാസെ തുടങ്ങിയ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന റോഡുകളിലാണ് രാവിലെ 7.45 മുതല്‍ 8. 15 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത നിരോധനം നടപ്പില്‍ വരുത്തുന്നത്.

രാവിലെ കുട്ടികളെ സ്കൂളിലാക്കാന്‍ കാറുകളിലെത്തുന്ന മാതാപിതാക്കള്‍ പലപ്പോഴും ഭീതി പരത്തുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി എടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍