+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ജർമനിയിൽ പഠന ഫീസ്

ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പഠനത്തിനും ഉപരിപഠനത്തിനും യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ഫീസ് ഏർപ്പെടുത്തുന്നു. നിരവധി ജർമൻ യൂണിവേഴ്സിറ്റികൾ പഠനങ്ങൾക്ക് ഇതേവരെ അവർ വരുന്ന രാജ്യങ്ങൾ നോക്കാതെ ഫീസ്
യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ജർമനിയിൽ പഠന ഫീസ്
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പഠനത്തിനും ഉപരിപഠനത്തിനും യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ഫീസ് ഏർപ്പെടുത്തുന്നു. നിരവധി ജർമൻ യൂണിവേഴ്സിറ്റികൾ പഠനങ്ങൾക്ക് ഇതേവരെ അവർ വരുന്ന രാജ്യങ്ങൾ നോക്കാതെ ഫീസ് ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ വർധിച്ചു വരുന്ന പഠന ചെലവുകൾ കണക്കിലെടുത്ത് ഈ വിന്‍റർ സെമസ്റ്റർ മുതൽ യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ജർമനി പഠന ഫീസ് ഏർപ്പെടുത്തുന്നു.
ഇതുമൂലം സ്കോളർഷിപ്പുകളോ, മറ്റ് സഹായങ്ങളോ ഇല്ലാതെ യൂണിവേഴ്സിറ്റി പഠനം യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് അസാധ്യമാകും.

റിപ്പോർട്ട്: ജോർജ് ജോണ്‍