+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിവർഷം ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എട്ടു ലക്ഷം

ബർലിൻ: പ്രതിവർഷം ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എട്ടു ലക്ഷമെന്ന് ലോകാരോഗ്യ സംഘടന. 15 മുതൽ 29 പ്രായ വിഭാഗത്തിൽപ്പെട്ടവരുടെ ജീവൻ ഏറ്റവുമധികം നഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണമാണ് ആത്മഹത്യ. രഇടത്
പ്രതിവർഷം  ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എട്ടു ലക്ഷം
ബർലിൻ: പ്രതിവർഷം ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എട്ടു ലക്ഷമെന്ന് ലോകാരോഗ്യ സംഘടന. 15 മുതൽ 29 പ്രായ വിഭാഗത്തിൽപ്പെട്ടവരുടെ ജീവൻ ഏറ്റവുമധികം നഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണമാണ് ആത്മഹത്യ. രഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യ തോത് കൂടുതൽ. 2016ലെ കണക്കനുസരിച്ച് അഞ്ചിൽ നാല് ആത്മഹത്യയും ഇത്തരം പ്രദേശങ്ങളിലാണ്.

ഒരാൾ ആത്മഹത്യ ചെയ്യുന്പോൾ, 20 പേരെങ്കിലും ആത്മഹത്യ ശ്രമം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ 20 ശതമാനവും വിഷം കഴിച്ചാണ്. മറ്റൊരു പ്രധാന രീതി തൂങ്ങിമരണവും വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ളതുമാണ്.

സന്പന്ന രാജ്യങ്ങളിൽ, മാനസിക ആരോഗ്യവും ആത്മഹത്യയും തമ്മിലുള്ള ബന്ധം കൃത്യമായി വെളിപ്പെട്ടിട്ടുണ്ട്. വിഷാദരോഗം, മദ്യാസക്തി തുടങ്ങിയവ ഇവിടെ വില്ലനാണ്. പല ആത്മഹത്യകളും പ്രതിസന്ധികൾക്കിടയിലെ ഒരു നിമിഷത്തിെന്‍റെ പതർച്ചയിലാണ് സംഭവിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ