+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം ക്ലാസ് ആരംഭിച്ചു

ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന മലയാളം സ്കൂളിൽ പുതിയ ബാച്ച് ആരംഭിച്ചു. പുതിയ ബാച്ചിലെ കുട്ടികളെ പിടിഎ പ്രതിനിധി റോജി വർഗീസ് സ്വാഗതം ആശംസിച്ചു. സമാജം
ഫ്രാങ്ക്ഫർട്ട്  കേരള സമാജം മലയാളം ക്ലാസ് ആരംഭിച്ചു
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന മലയാളം സ്കൂളിൽ പുതിയ ബാച്ച് ആരംഭിച്ചു. പുതിയ ബാച്ചിലെ കുട്ടികളെ പിടിഎ പ്രതിനിധി റോജി വർഗീസ് സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്‍റ് ബോബി ജോസഫ്, സെക്രട്ടറി കോശി മാത്യു എന്നിവർ ആശംസകൾ നേർന്നു.

സമാജത്തിന്‍റെ നേതൃത്വത്തിൽ 1980 കളിൽ തുടങ്ങിയ മലയാളം സ്കൂളിൽ ഇപ്പോൾ വിവിധ ബാച്ചുകളിലായി 20 കുട്ടികൾ മലയാളം പഠിക്കുന്നു. മലയാളം പഠിക്കാൻ മുടക്കം കൂടാതെ കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന മാതാപിതാക്കൾക്ക് സമാജം ഭാരവാഹികൾ നന്ദി പറഞ്ഞു.

School Address: Haus der Volksarbeit e. V., Eschenheimer Anlage 21,60318 Frankfurt am Main.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ