+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റി സംഗീത സായാഹ്നവും ഓണാഘോഷവും 15ന്

മാഞ്ചസ്റ്റർ: യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എംഎംസിഎ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ ധനശേ
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റി സംഗീത  സായാഹ്നവും ഓണാഘോഷവും  15ന്
മാഞ്ചസ്റ്റർ: യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എംഎംസിഎ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ ധനശേഖരണം നടത്തുന്നു.

കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്‍റെ സാഹചര്യത്തിൽ ദുരന്തബാധിതർക്ക് ഒരു കൈത്താങ്ങാകുവാൻ സ്റ്റേജ് ഷോ റദ്ദാക്കുകയും പരിപാടികൾ ലളിതമായി നടത്തി ലഭിക്കുന്ന തുക ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനു ടീം എംഎംസിഎ തീരുമാനിക്കുകയായിരുന്നു.

ആഘോഷ പരിപാടികൾ രാവിലെ 11ന് പൂക്കളമിട്ട്, ഇൻഡോർ മത്സരങ്ങളോടെ ആരംഭിക്കും. അംഗങ്ങൾക്കായി എംഎംസിഎ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടർന്ന് ലളിതമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവിൽ സർവീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും.പ്രസിഡന്‍റ് അലക്സ് വർഗീസ് അധ്യക്ഷത വഹിക്കും. മൈക്ക് കേൻ എം.പി., യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ മുൻ മേയർ എഡ്ഡി ന്യൂമാൻ, സാറാ ജഡ്ജ്, ബ്രയാൻ ഒ നീൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ട്രഷറർ സാബു ചാക്കോ നന്ദി രേഖപ്പെടുത്തും. യോഗത്തിൽ മുൻ പ്രസിഡന്‍റുമാരെ ആദരിക്കും. ജിസിഎസ്ഇ യിലേയും എ ലെവലിയേയും വിജയികൾക്ക് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. അസോസിയേഷന്‍റെ കഴിഞ്ഞ വർഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും കായിക മത്സരങ്ങളിലെയും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.തുടർന്ന് അസോസിയേഷൻ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും, അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

വൈകുന്നേരം നാലിന് യുകെയിലെ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ധനശേഖരണാർഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉൾപ്പെടെ നിരവധി കലാപരിപാടികളും അരങ്ങേറും.

ഓണാഘോഷ പരിപാടികൾ വൻവിജയമാക്കുവാൻ എല്ലാവരേയും സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്തു.