ഇന്നു റിലീസ് ചെയ്യും നാളെ റിലീസ് ചെയ്യും എന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നാളായി. ഒടുവിൽ സഹികെട്ട ചിലർ ഇറങ്ങാത്ത ചിത്രത്തിന് നിരൂപണങ്ങളെഴുതി. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിന്റെ നിരൂപണമാണ് ട്രോളുകളുടെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പൂമരം റിലീസ് ആകുന്നതിലെ താമസമാണ് ഇത്തരം ട്രോളുകളിറക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. പൂമരം ഓണത്തിനു റിലീസ് ചെയ്യും, വിഷുവിന് റിലീസ് ചെയ്യും എന്നൊക്കെയാണ് ആരാധകർ പ്രതീക്ഷിച്ചത്. ഒടുവിൽ ഇത്തവണ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് സഹികെട്ട ട്രോളൻമാർ കഴിഞ്ഞ ദിവസം മുതൽ നിരൂപണങ്ങളെഴുതി തകർക്കുകയായിരുന്നു.
ക്ലാസ്മേറ്റ്സിനും ബോഡി ഗാർഡിനും ശേഷമുള്ള അടിപൊളി കാന്പസ് ചിത്രം, അടുത്ത സൂപ്പർസ്റ്റാർ കാളിദാസ് ജയറാം ഇങ്ങനെ പോകുന്നു ട്രോളുകൾ. ചിലർ സിനിമയുടെ കഥ തന്നെ സ്വന്തം ഭാവന ഉപയോഗിച്ച് വിവരിച്ചിട്ടുണ്ട്. എന്തായാലും ട്രോളുകൾക്കുള്ള മറുപടിയുമായി കാളിദാസ് ജയറാമും രംഗത്തെത്തി. പൂമരം റിവ്യൂ കലക്കി...അടിപൊളി എന്നാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്.