+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോമിൽ എട്ടു നോന്പും മാതാവിന്‍റെ ജനനത്തിരുനാളും ആഘോഷിച്ചു

റോം: റോമിലെ സാംതോം സീറോ മലബാർ ഇടവകയിൽ എട്ടുനോന്പും പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളും ആഘോഷിച്ചു. റോമിലെ മരിയ മജോരേ ബെസലിക്കയിൽ സെപ്റ്റംബർ ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാളിന് കൊടിയേറ്
റോമിൽ എട്ടു നോന്പും മാതാവിന്‍റെ ജനനത്തിരുനാളും ആഘോഷിച്ചു
റോം: റോമിലെ സാംതോം സീറോ മലബാർ ഇടവകയിൽ എട്ടുനോന്പും പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളും ആഘോഷിച്ചു. റോമിലെ മരിയ മജോരേ ബെസലിക്കയിൽ സെപ്റ്റംബർ ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാളിന് കൊടിയേറ്റിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

തുടർന്നു നടന്ന ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന എന്നിവയ്ക്ക് ഹോസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ മുഖ്യകാർമികത്വം വഹിച്ചു. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ (സെന്‍റ് തോമസ് മൗണ്ട്), ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ, സാഗർ രൂപതാധ്യക്ഷൻ, മാർ ജെയിംസ് അത്തിക്കളം, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായിരുന്നു. തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി വചന സന്ദേശം നൽകി. തുടർന്നു പ്രദക്ഷിണവും നടന്നു. കേരളത്തിലെ മഹാപ്രളയത്തിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

വികാരി ഫാ. ചെറിയാൻ വാരിക്കാട്ട്, ഫാ.ബിജു മുട്ടത്തുകുന്നേൽ, ഫാ.ബിനോജ് മുളവരിക്കൽ, ഫാ.സനൽ മാളിയേക്കൽ എന്നിവർക്കു പുറമെ ഇടവക കൈക്കാരന്മാരായ ജോമോൻ ഇരുന്പൻ, ജോണ്‍ കാട്ടാളൻ, ജോസ് കുരിയന്താനം, ജോമോൻ പാരിക്കാപ്പിള്ളിയും, പള്ളി കമ്മിറ്റിയും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. റോമിലെ നിരവധി മലയാളികളും തിരുനാളിൽ പങ്കെടുത്തു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ