+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോര്‍ക്കില്‍ സ്റ്റാര്‍ വാര്‍സ് ഷോ 16ന്

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന സ്റ്റാര്‍ വാര്‍സ് ഷോയുടെ വിഐപി ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകര്‍ അറിയിച്ചു. സാധാരണ നിരക്കിലുള്ള സ്റ്റാന്‍ഡാര്‍ഡ് ടിക്കറ്റിന്റെ വില്പനയും
കോര്‍ക്കില്‍ സ്റ്റാര്‍ വാര്‍സ് ഷോ 16ന്
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന സ്റ്റാര്‍ വാര്‍സ് ഷോയുടെ വിഐപി ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകര്‍ അറിയിച്ചു. സാധാരണ നിരക്കിലുള്ള സ്റ്റാന്‍ഡാര്‍ഡ് ടിക്കറ്റിന്റെ വില്പനയും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അവസാനിക്കും. സെപ്റ്റംബര്‍ 16 -നു ഞായറാഴ്ച വൈകുന്നേരം ആറിനു കോര്‍ക്ക് സില്‍വര്‍ സ്പ്രിംഗ്‌സ് ക്ലയിറ്റോണ്‍ ഹോട്ടലില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. ഇവിടെ 300ല്‍ അധികം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സിനിമാ സീരിയല്‍ രംഗത്തെ പ്രശസ്ത താരങ്ങളായ രമേഷ് പിഷാരടിധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ക്കൊപ്പം രചന നാരായണന്‍കുട്ടി, തങ്കച്ചന്‍ വിതുര, കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായിക ജ്യോത്സ്‌ന, ഗായകന്‍ ശ്രീനാഥ്, എന്നിവരടങ്ങിയ പത്തോളം കലാകാരന്മാര്‍ക്കൊപ്പം, അയര്‍ലണ്ടിലെ പന്ത്രണ്ടോളം കലാകാരികളും പങ്കെടുക്കുന്നു.

അയര്‍ലന്‍ഡിലെ പ്രശസ്തരായ ടെഡ്ഡണ്‍ ഇവന്റ് മാനേജ്‌മെന്റ് ആണ് ഉന്നത സാങ്കേതിക നിലവാരമുള്ള സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഒരുക്കുന്നത്. ടിക്കറ്റിനും കുടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. സന്‍ജിത്ത്: 087 773 1879, എബി: 087 280 5731, അജേഷ്: 089 956 6197.

റിപ്പോര്‍ട്ട്: അജേഷ് ജോണ്‍