+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനിൽ വിവാഹമോചന നിയമം പരിഷ്കരിക്കുന്നു

ലണ്ടൻ: ബ്രിട്ടനിലെ നിലവിലുള്ള വിവാഹമോചന നിയമം പൊളിച്ചെഴുതുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് പങ്കാളികളിലൊരാൾ കോടതിയെ സമീപിക്കുകയാണെങ്കിൽ അതനുവദിക്കുന്ന തരത്തിലാകും പുതിയ നിയമഭേദഗതികളോടെ നിയമം പ്രാബ
ബ്രിട്ടനിൽ വിവാഹമോചന നിയമം പരിഷ്കരിക്കുന്നു
ലണ്ടൻ: ബ്രിട്ടനിലെ നിലവിലുള്ള വിവാഹമോചന നിയമം പൊളിച്ചെഴുതുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് പങ്കാളികളിലൊരാൾ കോടതിയെ സമീപിക്കുകയാണെങ്കിൽ അതനുവദിക്കുന്ന തരത്തിലാകും പുതിയ നിയമഭേദഗതികളോടെ നിയമം പ്രാബല്യത്തിലാവുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ മതിയായ കാരണങ്ങൾ ഇല്ലെങ്കിൽ തന്നെ വിവാഹമോചനം എളുപ്പമാവും.

നിലവിൽ പരസ്ത്രീ ഗമനവും വഞ്ചനാ കുറ്റവും കോടതിയിൽ തെളിയിച്ചാൽ മാത്രമേ വിവാഹമോചനം സാധ്യമായിരുന്നുള്ളു. ഇനിയും തെളിവുകൾ മതിയാവുന്നില്ലെങ്കിൽ ഇരുകക്ഷികളും തമ്മിലുള്ള ധാരണപ്രകാരം രണ്ടു കൊല്ലം കാത്തിരുന്നാൽ അസാധുവാക്കാൻ കോടതിക്കു കഴിയുമായിരുന്നു.ഇനിയും അതല്ല ഒരാൾ സമ്മതിക്കുന്നില്ലെങ്കിൽ അഞ്ചു വർഷം വേർപിരിഞ്ഞു കാത്തിരിക്കേണ്ട അവസ്ഥയ്ക്കും പുതിയ നിയമത്തോടെ അറുതിയുണ്ടാവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ