ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായുള്ള രണ്ടാമത്തെ ട്രക്ക് ആലപ്പുഴയിലെ എടത്വാ കേന്ദ്രീകരിച്ച് വിതരണം നടത്തി. അരി, കുടിവെള്ളം, ബെഡ്ഷീറ്റ്, പയർവർഗങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി പാഡ്, പാത്രങ്ങൾ, പായകൾ, പേസ്റ്റ്, ബ്രഷ്, മെഡിസിൻ തുടങ്ങിയവയെല്ലാം ഓരോ കുടുംബത്തിനും നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. ആലപ്പുഴയിലെ കുട്ടനാട്, തകഴി, കേളമംഗലം, ചെകിടിക്കാട്, മരിയാപുരം, എടത്വ, പുതുവൽ, കരുമാടി, പച്ച തുടങ്ങിയ പ്രദേശങ്ങളിലാണ് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. ഈസ്റ്റ് സോണ്‍ ചെയർമാൻ കെ.ജെ. ബൈജു, ബിജു, ശ്രീകാന്ത്, ജോണ്സണ്, സണ്ണി ഫ്രാൻസിസ്, അഖിൽ പ്രസാദ്, ജോർജ് ആൻറണി, നോബി സ്കറിയ തുടങ്ങിയവർ നേതൃത്വം നല്കി.
കർണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്, മീനങ്ങാടി, മാനന്തവാടി, ചെങ്ങന്നൂർ, റാന്നി മേഖലകളിലേക്കുള്ള ആഹാരസാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, കുടിവെള്ളം എന്നിവ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികൾക്ക് കൈമാറി. നാലു ഘട്ടങ്ങളായാണ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി സഹായങ്ങളെത്തിച്ചത്.
വയനാട്ടിൽ ജില്ലാ കോണ്‍ഗ്രസ് പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് പ്രസിഡൻറ് അഡ്വ. എം. ലിജു എന്നിവർ ഏറ്റുവാങ്ങി. ഇവ കിറ്റുകളിലാക്കി ദുരിതബാധിതപ്രദേശങ്ങളിലെ വീടുകളിൽ എത്തിക്കും. കഐംസി പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ, ബോബി ഓണാട്ട്, ഗോപിനാഥ്, അരുണ്‍ കുമാർ, ജോമോൻ, സിജു വർഗീസ്, മിഥുൻ പീറ്റർ, ജോഷി, പ്രശാന്ത് കൈരളി, ബിജു പ്ലാച്ചേരി, മഹ്റൂഫ്, സാം, ഡാനി, ബെന്നി, സാജു, ജോർജ്, മാത്യു, വര്‍ഗീസ്, സൗദ എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: കേരളത്തിലെ ദുരിതബാധിതർക്കായി സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ്, കൻറോണ്‍മെൻറ് സോണുകൾ കമ്മനഹള്ളി എക്കോ സെൻററുമായി ചേർന്ന് സ്വരൂപിച്ച അവശ്യസാധനങ്ങൾ വയനാട്ടിലെ മാനന്തവാടി കേന്ദ്രീകരിച്ച് വിതരണം നടത്തി.
അരി, കുടിവെള്ളം, ബെഡ്ഷീറ്റ്, പയർ വർഗങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി പാഡ്, പാത്രങ്ങൾ, പായകൾ, പേസ്റ്റ്, ബ്രഷ്, മരുന്നുകൾ തുടങ്ങിയവ ഓരോ കുടുംബത്തിനും നേരിട്ട് കൊടുക്കുകയാണ് ചെയ്തത്. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ സെൻറ് പാട്രിക്സ് ക്യാന്പ്, മക്കി, ചെറക്കര, കുറ്റിമൂല, പിലേക്കാവ്, പുതിയിടം, തവിഞ്ഞാൽ പഞ്ചായത്തിലെ യവനാർക്കുളം ക്യാന്പ്, സെൻറ് തോമസ് ചർച്ച് ക്യാന്പ്, പെരുവക, ഗോദാവരി ആദിവാസി കോളനി, കർണാടക അതിർത്തിയിലെ വൈരകുപ്പ, തലപ്പുഴ, വിൻസൻറ് ഗിരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തത്. ഈസ്റ്റ് സോണ്‍ ചെയർമാൻ കെ.ജെ ബൈജു, ബിജു, ശ്രീകാന്ത്, ജോണ്സണ്, ബാഹുലേയൻ, കബീർ, സജി, ജിജു, സണ്ണി, അഖിൽ, എക്കോ സെൻറർ ഡയറക്ടർ ഫാ. ആൻറണി തുടങ്ങിയവർ നേതൃത്വം നല്കി.