ലണ്ടൻ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഗ്ലൗസിസ്റ്റർഷെയർ മലയാളി അസോസിയേഷൻ കേരളത്തിന്റെ ദുരിത അവസ്ഥക്കു ഒരു കൈ താങ്ങാകുന്നു. ജിഎംഎയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം 2018 ഒഴിവാക്കി കൊണ്ട് അതിനു വേണ്ടി മാറ്റിവച്ചിരിക്കുന്ന സമയവും സന്പാദ്യവും കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.
25,000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ജാതിമത ഭേതമന്യേ ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും ഒരേ മനസോടെ പ്രവർത്തിക്കുന്നു. ഈ ഒരു നേട്ടത്തിനായി മലയാളികളോട് കൂടെ ഇതര സംസ്ഥാന ജനതയും മാത്രമല്ല ബ്രിട്ടീഷ് ജനതയും കൈ കോർത്തിരിക്കുന്നു. ഇതിന്റെ ഫലമായി തുടക്കത്തിൽ തന്നെ 10,000 പൗണ്ടിന് മുകളിൽ സമാഹരിക്കുക മാത്രമല്ല ദുരിതാശ്വാസ കേന്ദ്രത്തിനു ഇപ്പോൾ ആവശ്യമായ പുതപ്പുകളും സാനിറ്ററി നാപ്കിന്സ് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ UUKMA ( Union of UK Malayalee Association ) നടത്തുന്ന കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജിഎംഎ പങ്കുചേരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നതിനും അതിനൊപ്പം പ്രവർത്തിക്കുന്നതിനും ജിഎംഎയുടെ യുവ തലമുറ മുൻനിരയിൽ തന്നെയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ യൂത്ത് ഫണ്ട് റൈസിംഗിൽ അവർ സ്വരൂപിച്ചത് 2087 പൗണ്ട്സാണ്.
പലർക്കും നേരിട്ട് സഹായിക്കാൻ സാധിക്കാത്തതിനാൽ അവരുടെ അഭ്യർഥന പ്രകാരം ജിഎംഎ ഒരു ഫേസ്ബുക് ഡോനെഷൻ പേജ് ആരംഭിച്ചിരിക്കുന്നു. ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാകാൻ നിങ്ങൾ ഏവരേയും സ്വാഗതം ചെയ്യുന്നു.
https://www.facebook.com/donate/287489885386623/
റിപ്പോർട്ട്: ജോർജ് ജോസഫ്