വിജയനഗർ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു

12:09 AM Aug 22, 2018 | Deepika.com
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെയും, വിശുദ്ധ ഗീവർഗീസ് സഹദായുടെയും തിരുനാൾ സംയുക്തമായി ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 12ന് രാവിലെ ഒമ്പതിന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ സിറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കി. 11ന് ലദീഞ്ഞ്, തുടർന്ന് വിശുദ്ധരുടെ പുഷപാലംകൃതമായ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം എന്നിവയും സ്നേഹവിരുന്നും നടന്നു.

പ്രധാന വഴിപാടായ "മാതാവിന്‍റെ പുഷ്പമുടി" സമർപ്പണത്തിനുള്ള സൗകര്യവും തിരുന്നാൾ ദിനത്തിൽ ഒരുക്കിയിരുന്നു. ഓഗസ്റ്റ് 13ന് വൈകുന്നേരം ആറിന് ദിവ്യബലി, ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമങ്ങൾ എന്നിവയും നടന്നു.