ലണ്ടൻ: യുക്മ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടിയുള്ള അഭ്യർഥന യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ നാഷണൽ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷനുകളുമായി കൈകോർത്തു കൊണ്ടാണ് ഈ കരുണയുടെ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
യുക്മയുടെ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പാണ് കേരളത്തിൽ ഇവിടെ നിന്നും അയക്കുന്ന സാധനങ്ങൾ വിമാനത്താവളത്തിൽ നിന്നും ശേഖരിച്ചു നാട്ടിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്ര കളിൽ എത്തിക്കുവാനുള്ള കൃത്യമായ രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
മാമ്മൻ ഫിലിപ്പിനെ കൂടാതെ യുക്മ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്, ജോയിന്റ് ട്രഷറർ ജയകുമാർ നായർ, ദേശീയ സമിതിയംഗം സുരേഷ് കുമാർ, മുൻ ജനറൽ സെക്രട്ടറിയും പിആർഒയും ആയ ബാല സജീവ് കുമാർ, പിആർഒ അനീഷ് ജോണ്, റീജണൽ ഭാരവാഹികളായ കിരണ് സോളമൻ, ഷീജോ വർഗീസ്, ജോർജ് മാത്യു, ജസ്റ്റിൻ തുടങ്ങിയവരുൾപ്പടെ നിരവധി യുക്മ നേതാക്കൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
യുകെയിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ഞായറാഴ്ച കവൻട്രിയിൽ എത്തിച്ച് ഒരു പോലുള്ള കാർട്ടണുകളിൽ തരം തിരിച്ചു പായ്ക്ക് ചെയ്ത് ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയയ്ക്കും. എയർ ഇൻഡ്യ വഴിയാണ് സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്. 25000 കിലോ സാധനങ്ങൾ നാട്ടിലെത്തിക്കാമെന്നാണ് എയർ ഇൻഡ്യ യുക്മയെ അറിയിച്ചിരിക്കുന്നതെന്ന് യുക്മ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് അറിയിച്ചു.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പല വ്യക്തികളും മാധ്യമങ്ങളും പരത്തുന്ന പശ്ചാത്തലത്തിൽ വാർത്തകളുടെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.