+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിലെ പ്രളയക്കെടുതി: ഡബ്ല്യുഎംഎഫ് ഓസ്ട്രിയ ഓണാഘോഷം ഉപേക്ഷിച്ചു

വിയന്ന: നിരവധി ദിവസങ്ങളായി നടത്തിവന്നിരുന്ന ഒരുക്കങ്ങൾ അവസാനിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയ പ്രൊവിൻസ് വിയന്നയിൽ നടത്താനിരുന്ന ഓണാഘോഷം ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ ഓണാഘോഷത്
കേരളത്തിലെ പ്രളയക്കെടുതി: ഡബ്ല്യുഎംഎഫ് ഓസ്ട്രിയ ഓണാഘോഷം ഉപേക്ഷിച്ചു
വിയന്ന: നിരവധി ദിവസങ്ങളായി നടത്തിവന്നിരുന്ന ഒരുക്കങ്ങൾ അവസാനിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയ പ്രൊവിൻസ് വിയന്നയിൽ നടത്താനിരുന്ന ഓണാഘോഷം ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഈ വർഷത്തെ ഓണാഘോഷത്തിനായി കരുതിയ തുകയും അംഗങ്ങളുടെ സഹായവും വിയന്ന മലയാളികളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളും ശേഖരിച്ച് ഡബ്ല്യുഎംഎഫ് ഗ്ലോബൽ കേരളത്തിൽ നടത്തിവരുന്ന മുഖ്യമന്ത്രിയുടെ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു.

ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, മറ്റു സ്ഥലങ്ങളിൽ നിന്നും സഹായം അഭ്യർഥിച്ച് പ്രളയക്കെടുതിക്കുശേഷം വരാൻ പോകുന്ന പുനരധിവാസ പദ്ധതികളിലും പകർച്ചവ്യാധികൾ നേരിടാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും സംഘടന ധാരണയിലെത്തിയട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിലും ഡബ്ല്യുഎംഎഫ് നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, വൈസ് ചെയർമാൻ നൗഷാദ് ആലുവ, കേരളത്തിലെ വിവിധ യൂണിറ്റുകളുടെ മുഴുവൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ഇപ്പോൾ പ്രവർത്തങ്ങൾ നടന്നു വരുന്നത്.

റിപ്പോർട്ട് : ജോബി ആന്‍റണി