+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീനാ കൈരളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചു

ഡബ്ലിൻ: പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൗണ്ടി ടിപ്പററിയിലെ നീനാ കൈരളി അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഉപ
നീനാ കൈരളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചു
ഡബ്ലിൻ: പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൗണ്ടി ടിപ്പററിയിലെ നീനാ കൈരളി അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഉപേക്ഷിച്ചു.

വെള്ളപ്പൊക്കദുരന്തത്തിന്‍റെ വ്യാപ്തി അറിഞ്ഞതോടെ അസോസിയേഷൻ നടത്തിവന്നിരുന്ന കായികമത്സരങ്ങളും ഓണാഘോഷങ്ങളും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രകൃദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാൽ ആവുംവിധം സഹായം നൽകുന്നതിനായി ഓണാഘോഷത്തിനായ് സമാഹരിക്കാൻ തീരുമാനിച്ച തുക ഉൾപ്പെടെ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങുകയാണ് നീനാ മലയാളികൾ.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ