ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ വൃക്കരോഗികൾക്ക് സഹായമായി ഡയാലിസിസ് കേന്ദ്രത്തിനു തുടക്കംകുറിച്ചു. കൃഷ്ണരാജപുരം ശ്രീലക്ഷ്മി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം തയാറാക്കിയത്.
ശ്രീക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെആര്‍ പുരം എംഎല്‍എ ബൈരതി ബസവരാജ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സോണ്‍ ചെയര്മാന് പി. ദിവാകരന് അധ്യക്ഷത വഹിച്ചു, ശ്രീലക്ഷ്മി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. എ.സി. സാംബശിവ, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജയമാല, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി റജികുമാര്‍, രാഘവേന്ദ്ര, കണ്‍വീനര്‍ മോഹനന് പിള്ള, എം. ഹനീഫ്, രാഘവന് നായനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടു ഡയാലിസിസ് മെഷീനുകളാണ് ഈ കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കമ്മനഹള്ളി സ്പെഷലിസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് രണ്ടു ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടകം നാലായിരത്തില്‍ അധികം ഡയാലിസിസുകൾ ഈ കേന്ദ്രത്തിലൂടെ നിർധനരോഗികള്‍ക്ക് സമാജം ലഭ്യമാക്കിയതായി കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു.
വിശദ വിവരങ്ങള്‍ക്ക് ഫോൺ: 9448811111, 9448703225.
കേരളസമാജം ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
12:04 AM Aug 18, 2018 | Deepika.com