+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിനായി ജർമൻ മലയാളികൾ കൈകോർക്കുന്നു

ബർലിൻ: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അത്യപൂർവമായ മഹാപ്രളയത്തിന്‍റെ കെടുതിയിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി സഹായഹസ്തവുമായി ജർമൻ മലയാളി സമൂഹവും ഒത്തുചേരുന്നു. മനുഷ്യമനസിനെ നടുക്കിയ ക
കേരളത്തിനായി ജർമൻ മലയാളികൾ കൈകോർക്കുന്നു
ബർലിൻ: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അത്യപൂർവമായ മഹാപ്രളയത്തിന്‍റെ കെടുതിയിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി സഹായഹസ്തവുമായി ജർമൻ മലയാളി സമൂഹവും ഒത്തുചേരുന്നു.

മനുഷ്യമനസിനെ നടുക്കിയ കേരളത്തിന്‍റെ മഹാദുരന്തത്തിൽ മുങ്ങിത്താഴുന്ന സഹോദരങ്ങളുടെ പുന:രധിവാസത്തിനായി ജർമനിയിലെ സംഘടനകളുടെ കേന്ദ്ര കമ്മറ്റിയായ സെൻട്രൽ കമ്മിറ്റി ഓഫ് കേരള അസോസിയേഷൻസ് ഇൻ ജർമനിയുടെ ആഭിമുഖ്യത്തിൽ ജർമനിയിലെ എല്ലാ മലയാളി പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു സമ്മേളനം ഓഗസ്റ്റ് 19 ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കൊളോണ്‍ റോണ്‍ഡോർഫിലെ വി.പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയ ഹാളിൽ ( Pfarrkirche Heilige Drei Koenige. Rondorf. Hahnenstr. 21. 50997 Koeln) ചേരും.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നതിനുള്ള ഫണ്ടു ശേഖരണമാണ് സമ്മേളനത്തിന്‍റെ ആത്യന്തിക ലക്ഷ്യം. ജർമനിയിൽ നിന്നുള്ള ഫണ്ടു ശേഖരണം ഒരു വർഷത്തോളം ഉണ്ടായിരിക്കും. ഇതിൽ ലഭിക്കുന്ന സംഭാവനകൾ ആദായ നികുതി വകുപ്പിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി കൊടുക്കുന്നതായിരിക്കും.

സെൻട്രൽ കമ്മിറ്റി ഓഫ് കേരള അസോസിയേഷൻസ് ഇൻ ജർമനി ചെയർമാൻ ജോസ് പുതുശേരിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിലേയ്ക്ക് എല്ലാ സംഘടനാ നേതാക്കന്മാരെയും പ്രതിനിധികളെയും വ്യക്തികളെയും സ്നേഹപൂർവം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസ് പുതുശേരി 02232 3444, ജോസഫ് മാത്യു (ജന.സെക്രട്ടറി) 02104 5511, ബാബു ചെന്പകത്തിനാൽ(ട്രഷറാർ) 015234269891, ഡേവീസ് വടക്കുംചേരി 0221 5904183, ജോസ് കുന്പിളുവേലിൽ 02232 962366.