+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ചെറിയ പെണ്‍കുട്ടികൾക്ക് ബുർഖ നിരോധനം പരിഗണനയിൽ

ബർലിൻ: വിവിധ യൂറോപ്യൻ രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയപ്പോഴും ജർമനി അത്തരം ആലോചനകളിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. ഫ്രാൻസും ഓസ്ട്രിയയും സഞ്ചരിച്ച വഴി ജർമനിക്കു പഥ്യമല്ലെന്നായിരുന്നു ഇതുവരെയു
ജർമനിയിൽ ചെറിയ പെണ്‍കുട്ടികൾക്ക് ബുർഖ നിരോധനം പരിഗണനയിൽ
ബർലിൻ: വിവിധ യൂറോപ്യൻ രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയപ്പോഴും ജർമനി അത്തരം ആലോചനകളിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. ഫ്രാൻസും ഓസ്ട്രിയയും സഞ്ചരിച്ച വഴി ജർമനിക്കു പഥ്യമല്ലെന്നായിരുന്നു ഇതുവരെയുള്ള നിലപാട്.

എന്നാലിപ്പോൾ, ചില ജർമൻ സ്റ്റേറ്റുകൾ നിയന്ത്രിതമായ തോതിൽ ബുർഖ നിരോധനം പരിഗണിക്കുന്നുവെന്നാണ് സൂചന.

14 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾ തലയോ മുഖമോ മറയ്ക്കുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ചർച്ചയിൽ മുന്നോട്ടുവയ്ക്കുന്നത്. സ്റ്റേറ്റ് പാർലമെന്‍റുകളിലൊന്നും ഇത് ഇനിയും ഒൗദ്യോഗിക ചർച്ചയ്ക്കു വന്നിട്ടില്ല. അനൗപചാരിക ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതിനകം തന്നെ നീക്കം വിവാദമായിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ