+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഎംഎഫ് പ്രവാസി സംഗമത്തിന് ജർമനിയിൽ തിരിതെളിഞ്ഞു

കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊൻപതാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി. ജർമനിയിലെ ഐഫലിലെ ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ഓഗസ്റ്റ് 11 ന് ജിഎംഎഫ് ഗ്ളോബൽ ചെയർമാൻ പ
ജിഎംഎഫ്  പ്രവാസി സംഗമത്തിന് ജർമനിയിൽ തിരിതെളിഞ്ഞു
കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊൻപതാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി. ജർമനിയിലെ ഐഫലിലെ ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ഓഗസ്റ്റ് 11 ന് ജിഎംഎഫ് ഗ്ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, ജിഎംഎഫ് ഇക്കണോമിക് ഫോം പ്രസിഡന്‍റ് അഡ്വ. സേവ്യർ ജൂലപ്പൻ (സ്വിറ്റ്സർലൻഡ്), സണ്ണി വേലൂക്കാരൻ (പ്രസിഡന്‍റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ (ട്രഷറർ, ജിഎംഎഫ് ജർമനി), തോമസ് ചക്യാത്ത് എന്നിവർ ഭദ്രദീപം ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു.

മാത്യു പാറ്റാനിയുടെ നേതൃത്വത്തിലുള്ള എഴംഗ ഗായകസംഘം പ്രാർഥനാ ഗാനം ആലപിച്ചു. സണ്ണി വേലൂക്കാരൻ സ്വാഗതം ആശംസിച്ചു. പോൾ പ്ളാമൂട്ടിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു.

പ്രവാസികളുടെ നാട്ടിലെ സ്ഥാവരജംഗമ സ്വത്തുക്കളുടെ വ്യവഹാരങ്ങളും അതുമായി സംബന്ധിച്ചുള്ള അനുബന്ധ വിവരങ്ങളും ചേർത്ത് അഡ്വ. സേവ്യർ ജൂലപ്പൻ നടത്തിയ സെമിനാറും ചോദ്യോത്തര പംക്തിയും ഏറെ വിജ്ഞാനപ്രദമായി. തോമസ് മാത്യു(ബാബു ഹാംബുർഗ്) ചർച്ച നിയന്ത്രിച്ചു. തുടർന്ന് യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള അരേങ്ങേറി. ജർമനിയിലെ പ്രശസ്ത കലാകാരനായ ജോർജ് കോട്ടേക്കുടിയുടെ ചിത്രകലാ പ്രദർശനവും സംഗമത്തിൽ ഒരുക്കിയിട്ടുണ്ട്.

അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളിൽ സെമിനാറുകൾ, ചർച്ചകൾ, കലാ, സാഹിത്യ സായാഹ്നങ്ങൾ, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് സംഗമത്തിന് തിരശീല വീഴും.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ