ബർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊൻപതാമത് പ്രവാസി സംഗമത്തിന് ഓഗസ്റ്റ് 11 ശനിയാഴ്ച ജർമനിയിൽ തിരി തെളിയും. ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ഓഗസ്റ്റ് 15 വരെയാണ് സംഗമം.
ഓഗസ്റ്റ് 11ന് ശനി വൈകുന്നേരം ഏഴിന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഒൗപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാ പ്രസംഗങ്ങൾ നടത്തും. ചർച്ചകൾ, യോഗാ, കലാസായാഹ്നങ്ങൾ, ചീട്ടുകളി, ഗാനമേള, സിനിമ പ്രദർശനം തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
സണ്ണി വേലൂക്കാരൻ, വർഗീസ് ചന്ദ്രത്തിൽ, ജെമ്മ ഗോപുരത്തിങ്കൽ, ലില്ലി ചക്യാത്ത് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകും.
വിവരങ്ങൾക്ക് 01639898593, 015756036035.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ