ബ്രിസ്റ്റോൾ: രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവത്തിനു വേദി ഉണരുകയാണ്. നവംബർ 10ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്ററിൽ ഇക്കുറിയും ഗംഭീരമായി ബൈബിൾ കലോത്സവം നടത്താനുള്ള തയാറെടുപ്പിലാണ്. കലോത്സവത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക സുവനീർ ഇക്കുറി പുറത്തിറക്കുന്നു. മുൻവർഷത്തെ കലോത്സവ ചിത്രങ്ങളും അനുഭവങ്ങളും റിപ്പോർട്ടുകളും അനുബന്ധ ഫോട്ടോകളും കോർത്തിണക്കികൊണ്ടുള്ള 48 പേജുള്ള ഒരു കലോത്സവം സുവനീറാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്.
സീറോ മലബാർ സഭയുടെ യുകെയിലുള്ള എല്ലാ റീജണുകളിലുമായി വ്യാപിച്ചു കിടക്കുന്ന എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിന് വേണ്ടി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. സീറോ മലബാർ സമൂഹത്തിലെ ഓരോ കുടുംബത്തിലേക്കും സുവനീർ എത്തുന്നുവെന്ന് ചുരുക്കം. ഈ സുവനീറിലേക്കായി പരസ്യങ്ങൾ, കോംപ്ലിമെന്റ്സ്, സ്പെഷ്യൽ ആനിവേഴ്സറി അനൗണ്സ്മെന്റ് എന്നിവ നൽകാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
സുവനീറിനായി നല്ലൊരു പേരും കുട്ടികളിൽ നിന്ന് ക്ഷണിക്കുകയാണ്. നല്ല പേര് നിർദ്ദേശിക്കുന്നവർക്ക് സ്പെഷ്യൽ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ള കുട്ടികൾ പേരുകൾ താഴെ പറയുന്ന ഫോണ് നന്പറിലോ ഇ മെയ്ലിലോ അയക്കാൻ താൽപര്യപ്പെടുന്നു. സുവനീറുമായി ബന്ധപ്പെട്ട പരസ്യം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾക്കും പേര് നിർദ്ദേശിക്കുന്നതിനും താഴെ കാണുന്ന ഇമെയിലിലോ ഫോണ് നന്പറിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ http://smegbbiblekalotsavam.com വെബ്സൈറ്റിൽ ലഭ്യമാണ്.
ജോജി മാത്യു- 07588445030, ഫിലിപ്പ് കണ്ടത്ത് - 07703063836
റിപ്പോർട്ട്: ജെഗി ജോസഫ്