ബെർമിംഗ്ഹാം: ലോകസുവിശേഷവൽക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് ദൈവകരുണയുടെ ജീവിക്കുന്ന അടയാളമായി റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വൻഷൻ ഓഗസ്റ്റ് 11 ശനിയാഴ്ച നൂറിന്റെ നിറവിൽ. ദൈവപരിപാലനയിൽ നൂറാമത് രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി ബെർമിംഗ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി.
നൂറാം കണ്‍വൻഷനൊരുക്കമായി സെഹിയോൻ കുടുംബം ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനി, സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാ ഒരുക്കങ്ങൾ ശനിയാഴ്ചത്തെ പ്രത്യേക കൃതജ്ഞതാബലിയോടെ പൂർത്തിയാകും.
നിത്യരക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുന്പോൾ അതിന്റെ പിന്നിലെ ചരിത്രമായി റവ. ഫാ. സേവ്യർ ഖാൻ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളർത്തിയ സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവൽക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കണ്‍വൻഷനിൽ ഇത്തവണയും ടീനേജുകാർക്കും കുട്ടികൾക്കും പ്രത്യേക കണ്വൻഷൻ നടക്കും.
സ്വർഗാരോഹണ തിരുനാളിനെ മുൻനിർത്തി കടന്നുവരുന്ന ഇത്തവണത്തെ കണ്‍വൻഷനിൽ ഫാ. സോജി ഓലിക്കലിനൊപ്പം ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയവീട്ടിൽ പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ തുടങ്ങിയവരും പങ്കെടുക്കും.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബെർമിംഗ്ഹാംർമിംഗ്ഹാമിൽ നടന്നു.
അഡ്രസ് :
ബഥേൽ കണ്വൻഷൻ സെന്റർ
കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബെർമിംഗ്ഹാം ( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670. അനീഷ്.07760254700 ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്