എയിൽസ്ബറി: ജാതിയും മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉൾക്കൊണ്ട് ജീവിക്കാൻ തുടങ്ങിയാൽ ലോകം എത്ര സമാധാനപൂർണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണഗുരുദേവന്റെ 164ാമത് ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 16ന് എയിൽസ്ബറിയിൽ വർണാഭമായ ഘോഷയാത്രയുടെ അകന്പടിയോടെ സമുചിതമായി ആഘോഷിക്കാനൊരുങ്ങി പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ.
ലോകമലയാളിസമൂഹത്തിൽ ജാതിമതരഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവർത്തിച്ച, മനുഷ്യരെല്ലാം ഒരു ജാതി എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടർന്നാണ് സേവനം യുകെയുടെ പ്രവർത്തനങ്ങൾ. നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായി മാറിയ ’സേവനം യുകെ’ എയിൽസ്ബറിയിൽ ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും.
ജയന്തി ആഘോഷങ്ങൾ സന്പൂർണ വിജയത്തിലെത്തിക്കാൻ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സേവനം യുകെ ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ ചെൽട്ടൻഹാമിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ദിനേശ് വെള്ളാപ്പിള്ളി