ബ്രിസ്റ്റോൾ: അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യഷൻ മാർ ജോസഫ് സ്രാന്പിക്കൽ തന്റെ രൂപതയിലെ ഓരോ ദൈവജനവും പരിശുദ്ധാത്മഭിഷേകത്തിൽ നിറയുന്നതിനായി എട്ട് റീജണുകളിലായിട്ടാണ് അഭിഷോകാഗ്നി ബൈബിൾ കണ്വൻഷൻ ഒരുക്കിയിരിക്കുന്നത്.
ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ അഭിഷേകാഗ്നി ബൈബിൾ കണ്വൻഷൻ ചെൽട്ടണ്‍ഹാം റേയ്സ് ഹൗസ് സെന്ററിൽ വച്ചു ഒക്ടോബർ 28നു നടക്കും. ഈ കാലഘട്ടത്തിലെ പ്രശസ്ത പരിശുദ്ധാത്മ ശുശ്രൂഷകനും സെഹിയോൻ ധ്യാന കേന്ദ്ര ഡയറക്ടറുമായ സേവ്യർ ഖാൻ വട്ടായിലച്ചനാണ് ഈ ധ്യാനം നയിക്കുന്നത്. ഈ കണ്‍വൻഷന്റെ ഒരുക്കമായുള്ള രണ്ടാമത് പ്രാർഥനാദിനം സെപ്റ്റംബർ 22ന് ഗ്ലോസ്റ്ററിൽ വച്ചു നടക്കും. ഈ ഒരുക്ക ശുശ്രൂഷകൾക്കും കണ്വൻഷൻ വോളന്റിയേഴ്സ് ട്രെയിനിംഗിനുമെല്ലാം നേതൃത്വം നൽകുന്നത് ഫാ. ടോണി പഴയകളം സിഎസ്ടി ആയിരിക്കും.
ഈ ബൈബിൾ കണ്‍വൻഷനിലൂടെ ദൈവകൃപയും ആത്മീയ നവീകരണവും സംഭവിക്കുന്നതിന് ബ്രിസ്റ്റഓൾ കാർഡിഫ് റീജണിന്റെ വിവിധ കുർബാന കേന്ദ്രങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുന്നു. റീജണിന്റെ വിവിധ കുടുംബകൂട്ടായ്മകളിൽ അഖണ്ട ജപമാലകൾ, കരുണ കൊന്തകൾ, ഉപവാസ പ്രാർഥനകൾ, കണ്വൻഷൻ വിജയത്തിനായുള്ള പ്രത്യേക പ്രാർഥന എന്നിവ വളരെ തീക്ഷണതയോടെ നടക്കുന്നു. അഭിഷേകത്തിന്റെ റീജണിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞു വീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന പുണ്യദിനമായി കണ്ട് അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ചു പ്രാർഥിക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫിലിപ്പ് കണ്ടോത്ത് 07703063836
റോയി സെബാസ്റ്റ്യൻ 07862701046
റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്