കുട്ടനാടിന് ബംഗളൂരു മലയാളി ഫോറത്തിന്റെ കൈത്താങ്ങ്
09:44 PM Aug 06, 2018 | Deepika.com
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ പ്രളയബാധിതർക്ക് മുന്നു ലക്ഷം രൂപയുടെ സഹായങ്ങൾ വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങൾ, എണ്ണ, ബിസ്കറ്റ്, ബെഡ്ഷീറ്റുകൾ, ഷർട്ടുകൾ, കുടിവെള്ളം, ലോഷനുകൾ, സോപ്പ്, ഗോതന്പ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. അസോസിയേഷൻ സെക്രട്ടറി മധു കലമാനൂർ, പി.ജെ. ജോജോ, സൈമണ്‍ തലക്കോടൻ, സജീവ്, ചാർളി മാത്യു, പ്രിജി, ഷാജു ദേവസി തുടങ്ങിയവർ നേതൃത്വം നൽകി.