രാജരാജേശ്വരിനഗർ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
09:41 PM Aug 06, 2018 | Deepika.com
ബംഗളൂരു: രാജരാജേശ്വരിനഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു. ജൂലൈ 25ന് രാവിലെ 8.45ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്കും ലദീഞ്ഞിനും പ്രദക്ഷിണത്തിനും വികാരി ഫാ.തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു. തിരുക്കർമങ്ങൾക്ക് ശേഷം നേർച്ചവിതരണവും ഉണ്ടായിരുന്നു.