+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ തീർഥാടനം ഓഗസ്റ്റ് 19ന്

വിയന്ന: ലൂർദ് മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ഓസ്ട്രിയയിലെ ഒരു തീർഥാടനകേന്ദ്രമായ മരിയ ഗൂഗിംഗിലേയ്ക്ക് മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 19ന് (ഞായർ) തീർഥാടനം നടത്തുന്നു. തുടർച്ചയ
വിയന്നയിലെ  മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ തീർഥാടനം ഓഗസ്റ്റ് 19ന്
വിയന്ന: ലൂർദ് മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ഓസ്ട്രിയയിലെ ഒരു തീർഥാടനകേന്ദ്രമായ മരിയ ഗൂഗിംഗിലേയ്ക്ക് മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 19ന് (ഞായർ) തീർഥാടനം നടത്തുന്നു. തുടർച്ചയായ പതിനാലാം വർഷമാണ് എംസിസി കൂട്ടായ്മ മരിയ ഗൂഗിംങിലേക്ക് തീർഥാടനം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. തുടർന്നു മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണവും ലദീഞ്ഞും നടക്കും. അന്നേ ദിവസം സ്റ്റഡ്ലൗ ദേവാലയത്തിൽ മലയാളികൾക്കായി വിശുദ്ധ കുർബാന ഉണ്ടായിരിക്കില്ല. ഹൈലിഗെൻസ്റ്റഡ്തിൽ നിന്നും എല്ലാ അരമണിക്കൂറും ഇടവിട്ട് 239 നന്പർ ബസ് മരിയ ഗൂഗിംഗിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. ഇടവക ഭാരവാഹികൾക്കൊപ്പം ലോക്കൽ കോഓർഡിനേറ്റർ ജോജോ ഐക്കരയാണ് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിവരുന്നത്.

പത്താം നൂറ്റാണ്ട് മുതൽ രേഖകളിൽ ഇടം നേടിയിട്ടുള്ള ലോവേർ ഓസ്ട്രിയയിലെ മനോഹരമായ ഈ കൊച്ചു താഴ്വാരം 1989 ഒക്ടോബർ 30നാണ് മരിയ ഗൂഗിംഗ് എന്നറിയപ്പെടാൻ തുടങ്ങിയത്. ഫ്രാൻസിലെ വിഖ്യാതമായ ലൂർദ് മാതാവിന്‍റെ ഗ്രോട്ടോയുടെ ഏതാണ്ട് ശരി പകർപ്പായിട്ടാണ് വിയന്നയിലെ ഗ്രോട്ടോയും തീർത്തിരിക്കുന്നത്. 1923ൽ ഫാ. കാസ്പർ ഹുട്ടറാണ് ഗ്രോട്ടോ സ്ഥാപിച്ചത്.

റിപ്പോർട്ട് : ജോബി ആന്‍റണി