+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാൾവേ പള്ളിയിൽ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാളും വിബിഎസും 15 ,16 തീയതികളിൽ

ഗാൾവേ(അയർലൻഡ് ) :ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷൻ ബൈബിൾ സ്കൂളും ഓഗസ്റ്റ് 15 ,16 (ബുധൻ ,വ്യാഴം ) തീയതികളിൽ നടത്തുന്നു.

ബുധൻ രാവിലെ 8 ന് പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു വികാരി ഫാ ജോബിമോൻ സ്കറിയായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ധൂപപ്രാർഥന, കൈമുത്തു നേർച്ചവിളന്പ് എന്നിവ നടക്കും. തുടർന്നു 10 ന് വിബിഎസും രജിസ്ട്രേഷനും 10 .15 നു വിബിഎസ് ഉദ്ഘാടനവും നടക്കും. കുട്ടികളെ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ക്ലാസുകളായി തിരിച്ചു സംഗീതപരിശീലനം ,പെയിന്‍റിംഗ് ,കിരീടനിർമാണം എന്നിവ നടത്തും.

വ്യാഴം രാവിലെ 10 നു തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് ശേഷമുള്ള റാലി ,സമ്മാനദാനം എന്നിവയോടെ വൈകിട്ട് സമാപിക്കും നാലു വയസുമുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് വിബിഎസിൽ സംബന്ധിക്കാവുന്നതാണെന്ന് വികാരി ഫാ. ജോബിമോൻ സ്കറിയ , ട്രസ്റ്റി വിനോദ് ജോർജ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : നോബി സി. മാത്യു