ഫിലിപ്പ് മാത്യുവിന് വൈസ്മെന്‍ അവാർഡ്

11:45 PM Aug 02, 2018 | Deepika.com
ബംഗളൂരു: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന വൈസ്മെൻ ഇന്‍റർനാഷണലിന്‍റെ ഏറ്റവും മികച്ച ഡിസ്ട്രിക്ട് ഗവർണർക്കുള്ള അവാർഡിന് ബംഗളൂരു ഡിസ്ട്രിക്ട് വണ്ണിന്‍റെ ഗവർണർ ഫിലിപ്പ് മാത്യു അർഹനായി. ബംഗളൂരു ഹോട്ടൽ താജിൽ നടന്ന ഇന്ത്യ ഏരിയാ കൺവൻഷനിൽ ഏരിയാ പ്രസിഡന്‍റ് ജിതിൻ ജോയ് ആലപ്പാടിൽ നിന്ന് ഫിലിപ്പ് മാത്യു പുരസ്കാരം ഏറ്റുവാങ്ങി.

പുതിയ ഏരിയാ പ്രസിഡന്‍റ് ഡോ. കെ.സി. സാമുവലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്‍റെ ഉദ്ഘാടനം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ജാവേദ് റഹീം നിർവഹിച്ചു.

വൈസ്മെൻ ഡിസ്ട്രിക്ട് വണ്ണിൽ 80 ലക്ഷത്തോളം രൂപയുടെ സാമൂഹ്യസേവന പദ്ധതികളാണ് ഫിലിപ്പ് മാത്യു നടപ്പാക്കിയത്. പ്രവർത്തനമികവിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഓഗസ്റ്റ് നാലു മുതൽ 12 വരെ ദക്ഷിണകൊറിയയിൽ നടക്കുന്ന വൈസ്മെൻ ഇന്‍റർനാഷണലിന്‍റെ
73-ാമത് അന്തർദേശീയ കൺവൻഷനിലും കൗൺസിൽ മീറ്റിംഗിലും പങ്കെടുക്കാനായുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്.