+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ‌: മികച്ച ചിത്രം ഒറ്റമുറി വെളിച്ചം

സ്റ്റുട്ട്ഗാർട്ട് : ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടത്തിയ പതിനഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാളചലച്ചിത്രം "ഒറ്റമുറി വെളിച്ചം’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റുർട്ട് ഗാർട്ടിൽ നടന്ന അ
സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ‌: മികച്ച ചിത്രം ഒറ്റമുറി വെളിച്ചം
സ്റ്റുട്ട്ഗാർട്ട് : ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടത്തിയ പതിനഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാളചലച്ചിത്രം "ഒറ്റമുറി വെളിച്ചം’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റുർട്ട് ഗാർട്ടിൽ നടന്ന അവാർഡുദാന ചടങ്ങിൽ സംവിധായകൻ രാഹുൽ റിജി നായർ ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് എറ്റുവാങ്ങി. ശില്പവും നാലായിരം യൂറോയും അടങ്ങുന്നതാണ് അവാർഡ്.

ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത കോശിയാണ്. വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. രാഹുൽ റിജിനായരുടെ ആദ്യചിത്രമാണ് "ഒറ്റമുറിവെളിച്ചം’. ചിത്രത്തിന് സംസ്ഥാനസർക്കാരിന്‍റെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മറ്റു ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും "ഒറ്റമുറി വെളിച്ചം’ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട് : ജോർജ് ജോൺ