+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്ത് വേൾഡ് പീസ് മിഷൻ പ്രവർത്തകർ മാതൃകയായി.ദുരിതങ്ങൾ ഒഴിയാത്ത അപ്പർ
കുട്ടനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി  വേൾഡ് പീസ് മിഷൻ പ്രവർത്തകർ
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്ത് വേൾഡ് പീസ് മിഷൻ പ്രവർത്തകർ മാതൃകയായി.

ദുരിതങ്ങൾ ഒഴിയാത്ത അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലുമുള്ള ക്യാന്പുകളിലും തുരുത്തുകളിലുമാണ് കഴിഞ്ഞ ഒരാഴ്ചയായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ ചെയർമാൻ സണ്ണി സ്റ്റീഫനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.കുമരകം, തിരുവാർപ്പ്, തലയാഴം, കൈനകരി, മാന്പുഴക്കരി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രവർത്തനങ്ങൾ നടന്നത്.

വേൾഡ് പീസ് മിഷന്‍റെ യുകെ പ്രതിനിധികളായ ജോർജ്ജ് സൈമണ്‍ (ബോണ്‍മൌത്ത്), ജോളി ജോണ്‍ (സ്വാൻസി), മെൽബണ്‍ പ്രതിനിധി രജനി രണ്‍ജിത്ത്, ഹൂസ്റ്റണിൽ നിന്ന് സ്മിതാ റോബിൻ എന്നിവരും ദുരിതനിവാരണ യജ്ഞത്തിൽ സാന്പത്തിക സഹായം നൽകി.

ജിമ്മി ആന്‍റണി ചിറത്തറ, പി.പി. ഗോപിദാസ്, എൻ.ഡി.അനിയൻ, രാജു മാത്യു,ജയമോൾ തയ്യിൽ, മിനി ജോസഫ്, ജോയി ജോസഫ്, സനൽ.വി.ബി, ബിജു നാൽപ്പത്തൻജിൽ, പ്രകാശ് ഫിലിപ്പ്, സന്തോഷ്.ഡി, ബിനോയ് കുര്യൻ, സാലമ്മ പൂവത്തിങ്കൽ എന്നിവർ വിവധ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

www.worldpeacemission.net

റിപ്പോർട്ട്: കെ.ജെ.ജോണ്‍