+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെംസ്ഫോർഡിൽ കോട്ടയം സ്വദേശി മരിച്ചു

ചെംസ്ഫോർഡ് (ലണ്ടൻ): യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി .ചെംസ്ഫോർഡിൽ താമസിക്കുന്ന കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ജോർജ് ജോസഫ് ആണ് ബ്രൂംഫീൽഡ് ആശുപത്രിയിൽ നിര്യാതനായത് .

കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ജോർജിന്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിക്കുകയും തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു . ഏറെ കാലം ബഹറിനിൽ ജോലി ചെയ്തതിനു ശേഷമാണ് ജോർജും കുടുംബവും യു ഏകയിൽ എത്തിയത്. ബ്രൂം ഫീൽഡ് ആശുപത്രിയിൽ ജോലിചെയ്യുന്ന ജെസിയാണ് ഭാര്യ. ഏക മകൻ ഡെറിക് . സംസ്കാരം പിന്നീട് മരങ്ങാട്ടുപള്ളിയിൽ നടക്കും.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ