ബംഗളൂരു: ഈവർഷത്തെ പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു. സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ അംബാസഡർ അറ്റ്ലാർജ് ഗോപിനാഥ് പിള്ള, ഗ്രാസ്റൂട്ട് അഡ്വൈസർ ലീ ചുവാംഗ് എന്നിവരിൽനിന്ന് ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങി.
സംഗീതലോകത്തിന് പതിറ്റാണ്ടുകളായി നൽകിയ മഹത്തായ സംഭാവനകൾക്ക് പിന്നണിഗായിക വാണി ജയറാം പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹയായി. നടനും ദേശീയ അവാർഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് പ്രവാസി എക്സ്പ്രസ് ആക്ടിംഗ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി. യുവവായനക്കാർക്കിടയിൽ പ്രവാസി എക്സ്പ്രസ് നടത്തിയ അഭിപ്രായ സർവേയിൽ വിജയിയായ ഐശ്വര്യ ലക്ഷ്മി യൂത്ത് ഐക്കണ് അവാർഡ് ജേതാവായി. ആനി ലിബു യുഎസ് (വനിതാ രത്നം), അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗർ) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി. വ്യത്യസ്ത ബിസിനസ് മേഖലകളിലായി നൽകപ്പെട്ട ബിസിനസ് എക്സലൻസ് അവാർഡിന് ഷേര തന്പി (ഡൗസർ ഗ്രൂപ്പ്), ഫിലിപ്പ് മൈക്കൽ (വൈആക്സിസ്), എൻ. പ്രഭിരാജ് (ആരിസ് ഗ്രൂപ്പ്) എന്നിവർ അർഹരായി.
പരിപാടിയോടനുബന്ധിച്ച് വാണി ജയറാം, അഭിജിത്ത് കൊല്ലം, ലക്ഷ്മി ജയൻ, വൈഷ്ണവ് ഗിരീഷ്, പ്രസീത ചാലക്കുടി എന്നിവർ പങ്കെടുത്ത ഗാനമേളയും സുരാജ് വെഞ്ഞാറമൂട്, ബിനു കമാൽ എന്നിവരുടെ മിമിക്രിയും അരങ്ങേറി. സിംഗപ്പൂരിലെ മലയാളി നാടൻപാട്ട് ട്രൂപ്പായ എസ്കെകഐൻ ജാങ്കോസ് അവതരിപ്പിച്ച നാടൻ പാട്ടുകൾ, മറ്റു ഡാൻസ് ട്രൂപ്പുകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറി.
പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു
10:10 PM Jul 25, 2018 | Deepika.com