ഗ്ലാസ്കോ: ഗ്ലാസ്കോയ്ക്കു സമീപം പൈസ്ലിയിൽ കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയം കടുത്തുരുത്തി സ്വദേശി ഷാജൻ കുര്യന് യുകെയിലെ മലയാളി സമൂഹം അന്ത്യാഞ്ജലി ബുധനാഴ്ച അർപ്പിക്കും. ജൂലൈ 25 ബുധനാഴ്ച വൈകുന്നേരം നാലു മുതൽ സൗത്ത് നിറ്റ്ഷിൽ സെന്റ് ബെർണാഡ്സ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് അഞ്ചിനു നടക്കുന്ന വി. കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കാർമികത്വം വഹിക്കും. ഫാ. സജിമോൻ മലയിൽ പുത്തൻപുര , ഫാ. ബിനു കിഴക്കേ ഇളംതോട്ടം , ഫാ. ജോസഫ് വേന്പാടുംതറ , സ്കോട്ലൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദികർ എന്നിവർ സഹ കാർമ്മികരാകും.
കഴിഞ്ഞ ശനിയാഴ്ച ഒരു പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ റിസപ്ഷനിൽ പങ്കെടുത്തു കൊണ്ടിരിക്കയാണ് ഷാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്നു് മരണം സംഭവിച്ചതും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുകെയിൽ എത്തിയ ഷാജന് യുകെയിൽ ആകമാനം നിരവധി സുഹൃത്തുക്കളാണുള്ളത്്. കോട്ടയം മോനിപ്പള്ളി സ്വദേശിനി ഷൈലയാണ് ഭാര്യ. കോട്ടയം കടുത്തുരുത്തി കരിന്തരക്കൽ കണ്ണത്തുകുഴി പരേതനായ കുര്യനെയും അന്നമ്മയുടെയും പുത്രനാണ് ഷാജൻ. മക്കൾ: ആർഷ. ആഷ്നി, ആദർശ്, അമിത്. നടപടികൾ പൂർത്തിയാക്കി ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പള്ളിയുടെ അഡ്രസ്:
ST BERNAADS CHURCH
18 WILTONBURN ROAD
SOUTH NITSHILL
GLASCOW
G53 7JF
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ