വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്കാരിക സംഘടനയായ ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ’ഉത്സവ് 2018’ സെപ്തംബർ 8ന് സംഘടിപ്പിക്കും. ഓണ ആഘോഷങ്ങളും കലാസാംസ്കാരിക പരിപാടികളും ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണവും കോർത്തിണക്കി ആഘോഷിക്കുന്ന ഉത്സവ് 2018ൽ ഓസ്ട്രിയയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പരിപാടികളിൽ പങ്കെടുക്കും.
ആർബൈതർ കാമറിന്റെയും ഫെഡറൽ ചേംബർ ഓഫ് ലേബറിന്റെയും പ്രസിഡന്റ് റെനാറ്റെ അൻഡെറ്ൽ മുഖ്യ അതിഥിയാകും. മലയാളികളുടെ തനിമ വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാര·ാരുടെ പ്രകടനത്തിനും ഉത്സവ് വേദിയാകും. വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേർ ബെഗെഗ്്നുംഗിൽ വൈകിട്ട് 6ന് പരിപാടികൾ ആരംഭിക്കും. പ്രവേശനം സൗജന്യമായ കലാ സന്ധ്യയിലേയ്ക്ക് ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: ജോബി ആന്റണി