ലണ്ടൻ: ഭരണത്തിന്റെ പിരിമുറക്കത്തിൽനിന്നു രക്ഷപ്പെടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ആശ്രയിക്കുന്നത് പാചകത്തെ. പാചകം നടത്തുന്പോൾ രണ്ടാണു ഗുണം. പാകം ചെയ്യാം, പാകം ചെയ്യുന്നതു കഴിക്കുകയും ചെയ്യാം. തന്റെ സ്വകാര്യ ലൈബ്രറിയിൽ 150 പാചക പുസ്തകങ്ങളുണ്ടെന്നും മേ വെളിപ്പെടുത്തി. ന്യൂകാസിലിലെ എൻജിനിയറിംഗ് കന്പനിയിലെ ജീവനക്കാരുമായി സംസാരിക്കവേയാണ് മേ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
പാചകം കഴിഞ്ഞാൽ നടത്തമാണ് പിരിമുറുക്കം ഒഴിവാക്കാൻ സ്വീകരിക്കുന്ന അടുത്ത മാർഗം. സമയം കിട്ടുന്പഴെല്ലാം താനും ഭർത്താവ് ഫിലിപ്പും നടക്കാൻ പോകുമെന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ കുറ്റാന്വേഷണ ടിവി പരന്പര കാണുന്നതിനും തിരക്കിനിടയിൽ മേ സമയം കണ്ടെത്തുന്നു.