മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഏകദിന വിനോദയാത്ര പങ്കെടുത്തവർക്കെല്ലാം മനം നിറയെ സന്തോഷവും അതിലേറെ വിത്യസ്തമായ ഒരു അനുഭവവുമായി മാറി. യുകെയിലെ തിരക്കുപിടിച്ച ജീവിതത്തിനിടിയിൽ മനസിന് കുളിർമ പകർന്ന്, മാനസിക പിരിമുറുക്കങ്ങൾക്ക് അവധി കൊടുത്ത്, ഭൂമിദേവത കനിഞ്ഞനുഗ്രഹിച്ച നോർത്ത് വെയിൽസിലെ അതിമനോഹരമായ പ്രദേശങ്ങളിലൂടെയുള്ള യാത്ര കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.
രാവിലെ വിഥിൻഷോ സെന്റ് ജോണ്സ് സ്കൂളിന്റെ മുൻവശത്തു നിന്നും നൂറ്റി നാൽപതോളം പേർ. അസോസിയേഷൻ അംഗങ്ങളും കുട്ടികളും, നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൾ എന്നിവരോടൊപ്പം ആരംഭിച്ച യാത്ര ആദ്യം ക്ലാൻബറീസ് എന്ന സുന്ദരമായ സ്ഥലത്തേക്കായിരുന്നു.
മലനിരകളും തടാകങ്ങളും തുരങ്കവും റെയിൽ യാത്രയും, കരിങ്കൽ സ്ലേറ്റ് നിർമ്മാണ ഫാക്ടറിയും എല്ലാ അർത്ഥത്തിലും പ്രകൃതി സുന്ദരമായ ക്ലാൻബറീസ് എന്ന പ്രദേശത്ത് രാവിലെ പത്തോടെ എത്തിച്ചേർന്നു. ഓരോ ഗ്രൂപ്പും തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് തിരിച്ചു. ഏകദേശം രണ്ടു വരെ ക്ലാൻസീന്റെ മനോഹാരിത നുകർന്ന ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണ ശേഷം അടുത്ത സ്ഥലമായ ബ്യൂമറീസ് ബീച്ചിലേക്ക് പുറപ്പെട്ടു.
എംഎംസിഎയുടെ വിനോദയാത്രയ്ക്ക് അലക്സ് വർഗീസ്, ഹരികുമാർ പി.കെ, ജനീഷ് കുരുവിള, സജി സെബാസ്റ്റ്യറ്റ്യൻ, സാബു ചാക്കോ, ജോബി മാത്യു, മോനച്ചൻ ആന്റണി, ബിജു. പി.മാണി, റോയ് ജോർജ്, ജോബി രാജു തുടങ്ങിവർ നേതൃത്വം കൊടുത്തു. യാത്രയിലും മറ്റു സൗകര്യങ്ങളിലും പങ്കെടുത്തവരെല്ലാവരും തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഏകദിന വിനോദയാത്ര വിജയമാക്കിയ എല്ലാ അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ടീം എംഎംസിഎയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: അലക്സ് വർഗീസ്