ക്രൈസ്റ്റ് അക്കാഡമിയിൽ കലാമേള
08:47 PM Jul 23, 2018 | Deepika.com
ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമി സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ കലാമേളകൾ സംഘടിപ്പിച്ചു. ഈമാസം 13, 14 തീയതികളിലായി യഥാക്രമം വിസ്മയ, ദൃശ്യകല എന്നീ പേരുകളിലാണ് മേളകൾ സംഘടിപ്പിച്ചത്. നൃത്തം, ഫാഷൻ ഷോ, ഫ്ളാഷ് മോബ്, സംഗീതം, സാഹിത്യം, നാടകം, പ്രസംഗം എന്നീ ഇനങ്ങളിൽ വിവിധ മത്സരങ്ങളും നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ’വെഡിംഗ്സ് ഓഫ് ഇന്ത്യ’ എന്ന വിഷയത്തിൽ നടത്തിയ നൃത്തപരിപാടിയും വ്യത്യസ്തമായി.