+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് "ഓണപൂത്താലം' സെപ്റ്റംബർ ഒന്നിന്

സൂറിച്ച്: സ്വിസ് മലയാളി മനസുകളെ എന്നും ആവേശത്തിൽ ആറാടിക്കുകയും കുളിരണിയിക്കുകയും ചെയ്യുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് "ഓണപൂത്താലം' എന്ന പേരിൽ വിപുലമായ കലാപരിപാടികളുമായി തിരുവോണം ആഘോഷിക്കുന്നു.
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ്
സൂറിച്ച്: സ്വിസ് മലയാളി മനസുകളെ എന്നും ആവേശത്തിൽ ആറാടിക്കുകയും കുളിരണിയിക്കുകയും ചെയ്യുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് "ഓണപൂത്താലം' എന്ന പേരിൽ വിപുലമായ കലാപരിപാടികളുമായി തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബർ ഒന്നിനാണ് (ശനി) Heslihalle,Unterheslibach strasse 33, 8700 Kusnacht, Zurich ആഘോഷ പരിപാടികൾ.

പിന്നണി ഗായകനും അഭിനേതാവും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഫ്ളവേഴ്സ് ടീവിയിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്വരങ്ങളിലൂടെ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യവും നല്ലൊരു വയലിനിസ്റ്റുമായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ തുടർച്ചക്കാരിയും ചാലക്കുടി സ്വദേശിനിയുമായ പ്രസീത, വാദ്യോപകരണങ്ങളിലൂടെ ഇന്ദ്രജാലം തീർക്കുന്ന മനോജ് എന്നിവരോടൊപ്പം നൃത്തത്തിന്‍റെ വിസ്മയ കാഴ്ചകൾ തീർക്കാൻ നൂറ്റിമുപ്പത്തിലധികം കലാ പ്രതിഭകളെ അണിനിരത്തി സൂര്യ & ശില്പ തളിയത്തിന്‍റെ നേതൃത്വത്തിൽ നൃത്ത വിരുന്ന്, ജോസ് പല്ലിശേരിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഇത്തവണത്തെ ആഘോഷത്തിന്‍റെ ഭാഗമാണ്.

സമത്വത്തിന്‍റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുന്പപൂക്കളും മധുരമൂറുന്ന ഓർമകളും മനസിൽ നിറച്ചു ഒരിക്കൽക്കൂടി ബി ഫ്രണ്ട്സ് ഒരുക്കുന്ന ഓണപൂത്താലത്തിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി ടോമി വിരുത്തിയേൽ അറിയിച്ചു.

വിവരങ്ങൾക്ക് : 0041 78 838 30 35.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ