+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെയ്തന്‍റെ പൊതുദർശനം 18 ന്

ലണ്ടൻ: കഴിഞ്ഞ ദിവസം സട്ടനിൽ നിര്യാതനായ നെയ്തന്‍റെ (7) പൊതുദർശനം ജൂലൈ 18ന് (ബുധൻ) വൈകുന്നേരം 5.30 മുതൽ കോളിയേഴ്സ് വുഡിലുള്ള സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് ഫാ. സ്റ്റാൻലി,
നെയ്തന്‍റെ പൊതുദർശനം 18 ന്
ലണ്ടൻ: കഴിഞ്ഞ ദിവസം സട്ടനിൽ നിര്യാതനായ നെയ്തന്‍റെ (7) പൊതുദർശനം ജൂലൈ 18ന് (ബുധൻ) വൈകുന്നേരം 5.30 മുതൽ കോളിയേഴ്സ് വുഡിലുള്ള സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് ഫാ. സ്റ്റാൻലി, സട്ടൻ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സാജു പിണക്കാട്ട് തുടങ്ങിയവർ കാർമികത്വം വഹിക്കും.

യുകെ മലയാളിയായ കോട്ടയം മൂലേടം പുകടിയിൽ ഏബ്രഹാം ചാക്കോയുടെയും ഭാര്യ സൗമ്യയുടെയും മൂത്തമകനാണ് നെയ്തൻ. കാൻസർ രോഗത്തെതുടർന്നു ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.

നെയ്തന്‍റെ നിര്യാണത്തിൽ സട്ടൻ മലയാളി അസോസിയേഷൻ (മാസ്) അനുശോചിച്ചു.

റിപ്പോർട്ട് : ജിജോ അരയത്ത്