+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൾചെസ്റ്ററിൽ വിജയൻ പിള്ളക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

ലണ്ടൻ: യുകെയിൽ മരിച്ച മാവേലിക്കര സ്വദേശി വിജയൻ പിള്ളക്ക് (61) കോൾചെസ്റ്റർ മലയാളികളുടെ ആദരാഞ്ജലികൾ. കാൻസർ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു പരേതൻ. ഏതാനൂം ആഴ്ചകളായി കോൾചെസ്റ്ററിലുള്ള സെന്‍റ്
കോൾചെസ്റ്ററിൽ വിജയൻ പിള്ളക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
ലണ്ടൻ: യുകെയിൽ മരിച്ച മാവേലിക്കര സ്വദേശി വിജയൻ പിള്ളക്ക് (61) കോൾചെസ്റ്റർ മലയാളികളുടെ ആദരാഞ്ജലികൾ. കാൻസർ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു പരേതൻ. ഏതാനൂം ആഴ്ചകളായി കോൾചെസ്റ്ററിലുള്ള സെന്‍റ് ഹലേന പാലിയേറ്റീവ് കേന്ദ്രത്തിന്‍റെ ശുശ്രൂഷയിലായിരുന്നു.

2011 മുതൽ യുകെയിൽ സ്ഥിരതാമസമായിരുന്നു വിജയൻ പിള്ള. മരണ സമയത്ത് ഭാര്യ ബീനയും മറ്റ് കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നൂ. മാവേലിക്കര പുത്തൻപുരയ്ക്കൽ (വിജയ ഭവൻ) കുടുംബാഗമാണ് പരേതൻ. മക്കൾ: വിപിൻ, ജയൻ.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് കോൾചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾ എല്ലാ വിധ സഹായ സഹകരണങ്ങളുമായി പരേതന്‍റെ കുടുംബത്തൊടൊപ്പമുണ്ട്. മൃതദേഹം പ്രാരംഭ നടപടിക്രമങ്ങൾക്ക് ശേഷം ഇന്നോ നാളയോ ഫ്യൂണറൽ ഡയറക്ടേഴ്സിന് വിട്ടുനൽകും. തുടർന്നു സംസാകാരം നാട്ടിൽ നടക്കും.

കോൾചെസ്റ്റെർ മലയാളി കമ്മ്യൂണിറ്റിയുടെ എല്ലാ ആഘോഷപരിപാടികളിലും സജീവമായിരുന്ന വിജയൻ പിള്ളയുടെ നിര്യാണത്തിൽ കോൾചെസ്റ്റെർ കമ്യൂണിറ്റി കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്, ബെന്നി വർഗീസ്, ഷനിൽ അരങ്ങത്ത് എന്നിവർ അനുശോചിച്ചു.