+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യൻ പ്രസിഡന്‍റിന്‍റെ ആകാശകൊട്ടാരം

ഫ്രാങ്ക്ഫർട്ട്: റഷ്യൻ പ്രസിഡന്‍റ് പറക്കുന്ന വിമാനം പുറമേ നിന്നും നോക്കിയാൽ ഒരു സാധാരണ യാത്രാവിമാനം. എന്നാൽ ഈ വിമാനത്തിനുള്ളിലെ കാഴ്ചകൾ കണ്ടാൽ ആരും അന്പരക്കും. ലോകത്തെ ഏറ്റവും വലിയ വൻ ശക്തി രാജ്യങ്ങ
റഷ്യൻ പ്രസിഡന്‍റിന്‍റെ ആകാശകൊട്ടാരം
ഫ്രാങ്ക്ഫർട്ട്: റഷ്യൻ പ്രസിഡന്‍റ് പറക്കുന്ന വിമാനം പുറമേ നിന്നും നോക്കിയാൽ ഒരു സാധാരണ യാത്രാവിമാനം. എന്നാൽ ഈ വിമാനത്തിനുള്ളിലെ കാഴ്ചകൾ കണ്ടാൽ ആരും അന്പരക്കും. ലോകത്തെ ഏറ്റവും വലിയ വൻ ശക്തി രാജ്യങ്ങളിലൊന്നായ റഷ്യയുടെ മേധാവി വ്ളാദിമിർ പുടിന്‍റെ 4780 കോടി രൂപ വിലമതിക്കുന്ന യാത്രാവിമാനത്തെ കുറിച്ചാണ് പറയുന്നത്. റഷ്യൻ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വിമാനമാണ് ഇത്. ലോകത്തിൽ വച്ചേറ്റവും മികച്ച ആശയവിനിമയ ഉപകരണങ്ങളാണ് ഇതിലുള്ളത്.

മിസൈൽ ആക്രമണങ്ങളെ പോലും ചെറുക്കാൻ കഴിയുന്ന അത്യാധുനിക സുരക്ഷാ സംവിധാനമുള്ള ഈ വിമാനത്തിൽ ഇരുന്നു തന്നെ രാജ്യത്തെ ത്രിതല സേനകൾക്കു നിർദ്ദേശങ്ങൾ നൽകാനും ഭരണസംവിധാനങ്ങൾ നിയന്ത്രിക്കാനും സാധിക്കും. കിടപ്പറ, ജിം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും വിമാനത്തിലുണ്ട്.
മണിക്കൂറിൽ 901 കിലോമീറ്റർ വേഗത്തിൾ സഞ്ചരിക്കാൻ ശേഷിയുള്ള പുടിന്‍റെ വിമാനം വൊറോനെഷ് എയർക്രാഫ്റ്റ് പ്രൊഡക്ഷൻ അസോസിയേഷനാണ് നിർമിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍