+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെൽസിങ്കിയിൽ ട്രംപിനെതിരേ കൂറ്റൻ പ്രതിഷേധം

ഹെൽസിങ്കി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും പങ്കെടുക്കുന്ന ഉച്ചകോടി ആരംഭിക്കുന്നതിന് മുന്പ് ഫിൻലൻഡ് നഗരമായ ഹെൽസിങ്കിയിൽ വൻ പ്രതിഷേധം. യുദ്ധമവസാനിപ്പിക്കുക, സമാധാ
ഹെൽസിങ്കിയിൽ ട്രംപിനെതിരേ കൂറ്റൻ പ്രതിഷേധം
ഹെൽസിങ്കി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും പങ്കെടുക്കുന്ന ഉച്ചകോടി ആരംഭിക്കുന്നതിന് മുന്പ് ഫിൻലൻഡ് നഗരമായ ഹെൽസിങ്കിയിൽ വൻ പ്രതിഷേധം. യുദ്ധമവസാനിപ്പിക്കുക, സമാധാനം പുനഃസ്ഥാപിക്കുക, അധികാര രാഷ്ട്രീയക്കളികൾ അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

ട്രംപും പുടിനും ഹസ്തദാനം ചെയ്യുന്ന പടത്തിന് കീഴിൽ ഇരുവരെയും ഫിൻലൻഡ് സ്വാഗതം ചെയ്യുന്നില്ല എന്നെഴുതിയ പ്ലക്കാർഡും ചില പ്രതിഷേധക്കാർ ഉപയോഗിച്ചു.

യുഎസ്എ-യുഎസ്എസ്ആർ ശീത യുദ്ധകാലത്ത് ഇരു വിഭാഗവും തമ്മിലുള്ള ചർച്ചകൾ നടന്നത് ഫിൻലൻഡിലാണ്. നിഷ്പക്ഷ സമീപനമുള്ള രാഷ്ട്രമെന്ന നിലയിലാണ് ഇവിടെ ഇത്തരം ഉച്ചകോടികൾക്ക് തെരഞ്ഞെടുക്കുന്നത്. ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് നഗരത്തിൽ പലയിടങ്ങളിൽ പ്ലക്കാർഡുകളും ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ