+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ യൂണിയൻ ശത്രു : ഡോണൾഡ് ട്രംപ്

ലണ്ടൻ: വ്യാപാര മേഖലയിൽ യൂറോപ്യൻ യൂണിയൻ യുഎസിന്‍റെ ശത്രുവാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പുതിയ പരാമർശം.യൂറോപ്യൻ രാജ്യങ്ങൾ യുഎസിനെ മുതലെ
യൂറോപ്യൻ യൂണിയൻ ശത്രു : ഡോണൾഡ് ട്രംപ്
ലണ്ടൻ: വ്യാപാര മേഖലയിൽ യൂറോപ്യൻ യൂണിയൻ യുഎസിന്‍റെ ശത്രുവാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പുതിയ പരാമർശം.

യൂറോപ്യൻ രാജ്യങ്ങൾ യുഎസിനെ മുതലെടുക്കുകയാണെന്നും നാറ്റോയുടെ ആനുപാതിക ചെലവ് വഹിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നുമുള്ള ആരോപണം അദ്ദേഹം ആവർത്തിച്ചു. യൂറോപ്യൻ യൂണിയനിലെ തന്‍റെ ശത്രുക്കൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ട്രംപിന്‍റെ ആരോപിച്ചു.

റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ലെന്നും ട്രംപ് തുറന്നടിച്ചു. ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ