+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാൻ തെരേസ മേക്ക് ട്രംപിന്‍റെ ഉപദേശം

ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പിടിവാശി തുടരാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിക്കുന്നതെങ്കിൽ അവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതായി ബ്രിട്ടീഷ് പ്രധ
യൂറോപ്യൻ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാൻ തെരേസ മേക്ക് ട്രംപിന്‍റെ ഉപദേശം
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പിടിവാശി തുടരാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിക്കുന്നതെങ്കിൽ അവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇങ്ങനെയൊരു നിലപാടുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ടു പോകുന്പോൾ ചർച്ചയല്ല, നിയമ നടപടി തന്നെയാണ് ശരിയായ മാർഗമെന്ന് ട്രംപ് പറഞ്ഞതായും തെരേസ പറഞ്ഞു. എന്നാൽ, ഇത്തരമൊരു നടപടി ക്രൂരമായിരിക്കുമെന്നാണ് തന്‍റെ പക്ഷമെന്നും തെരേസ വ്യക്തമാക്കി.

ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തെരേസ പുറത്തു വിട്ടത്.

ഇതിനിടെ തേരേസ മേയുടെ ബ്രെക്സിറ്റ് നയത്തിൽ പ്രതിഷേധിച്ച് പാർലമെന്‍ററി പ്രൈവറ്റ് സെക്രട്ടറി റോബർട്ട് കോർട്ട്സും രാജി നൽകി. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും നേരത്തെ രാജി നൽകിയിരുന്നു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ