+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം സ്വദേശി മരിച്ചു

മെസിന: ഇറ്റലിയിൽ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി മരിച്ചു. ക്നാനായ കാത്തലിക് അസോസിയേഷന്‍ സിസിലിയ യൂണിറ്റ് പ്രസിഡന്‍റും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ബിജു പഴുമാലില്‍ ആ
ഇറ്റലിയിൽ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം സ്വദേശി മരിച്ചു
മെസിന: ഇറ്റലിയിൽ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി മരിച്ചു. ക്നാനായ കാത്തലിക് അസോസിയേഷന്‍ സിസിലിയ യൂണിറ്റ് പ്രസിഡന്‍റും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ബിജു പഴുമാലില്‍ ആണ് മരിച്ചത്. കോട്ടയം നീറിക്കാട് സ്വദേശിയാണ് ബിജു.

അവധിക്കു ശേഷം ഇറ്റലിയില്‍ തിരിച്ചെത്തിയ അല്പദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുംവഴി സിസിലിയയിൽ വച്ച് പിറകില്‍ നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു. മരണസമയത്ത് മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റു മൂന്നു മക്കളും നാട്ടിലാണ്.

കൂടല്ലൂര്‍ എഴുത്തുപുരയ്ക്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. മക്കള്‍ തോമസ്, നവ്യ, മെറിന്‍, ജോസഫ്.

റിപ്പോർട്ട് : ജെജി മാത്യു മാന്നാർ