+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കുടുംബസംഗമം സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ

ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഫാമിലി കോൺഫറൻസ് ഡബ്ലിനിലെ സെന്‍റ് വിൻസെന്‍റ്സ് കാസിൽനോക്ക് കോജ് കാമ്പസിൽ സെപ്റ്റംബർ 28 ,29 ,30 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 28
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ  കുടുംബസംഗമം സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഫാമിലി കോൺഫറൻസ് ഡബ്ലിനിലെ സെന്‍റ് വിൻസെന്‍റ്സ് കാസിൽനോക്ക് കോജ് കാമ്പസിൽ സെപ്റ്റംബർ 28 ,29 ,30 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

28 ന് വൈകിട്ട് 5 .00ന് കൊടിയേറ്റിനും 5 . 30 ന് സന്ധ്യാനമസ്കാരത്തിനും ശേഷം ഉദ്ഘാടനസമ്മേളനത്തോടെ ആരംഭിച്ച് സെപ്റ്റംബർ 30 ഞായറാഴ്ച രാവിലെ 9. 30 ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനാനന്തരം റാലിയോടും സമാപനസമ്മേളനത്തോടും കൂടി പര്യവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത് .

ഈ കൂടിവരവിന്റെ മുഖ്യ ചിന്താ വിഷയം "ക്രിസ്തുവിൽ മാതൃകയായിരിക്കുക' ( 1 Timothy4:12)എന്നതാണ് . ഇടവക മെത്രാപോലീത്ത .ഡോ.മാത്യൂസ് മോർ അന്തിമോസിന്‍റെ സാന്നിധ്യവും ഭദ്രാസനത്തിലെ വൈദികരുടെ നേതൃത്വവും എബി വർക്കി അച്ചനും(ഇന്ത്യ ) എൽദോസ് വട്ടപ്പറമ്പിൽ അച്ചനും (ഡെൻമാർക്ക് ).യുകെ ഭദ്രാസനത്തിൽനിന്നും സൺഡേ സ്കൂൾ അധ്യാപകരും കോൺഫറൻസിൽ പങ്കെടുക്കും.

വെള്ളി ,ശനി ദിവസങ്ങളിലായി മുതിർന്നവർക്കും,യുവജനങ്ങൾക്കും സൺഡേ സ്കൂൾ കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ,ബൈബിൾ ക്വിസ് ,ബൈബിൾ റഫറൻസ് മത്സരങ്ങൾ,ചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ ,സൺഡേ സ്കൂൾ കുട്ടികളുടെ ക്രിസ്തീയ ഗാനമേളയും വാദ്യോപകരണമേളയും , വിവിധയിനം കലാപരിപാടികൾ എന്നിവയാണ് മുഖ്യ പരിപാടികൾ .

ഭദ്രാസന തലത്തിലും ഇടവകതലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഫാമിലി കോൺഫറൻസ് അനുഗ്രഹകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു .

റിപ്പോർട്ട് : പോൾ പീറ്റർ