ലണ്ടൻ: സമീക്ഷ (പ്രോഗ്രസീവ് കൾച്ചറൽ ഫോറം) യുകെയുടെ സാംസ്കാരിക സമ്മേളനവും വാർഷിക പൊതുയോഗവും സമാപിച്ചു. സാംസ്കാരിക സമ്മേളനം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നിർവഹിച്ചു. ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയപ്രകാശ് മറയൂർ സ്വാഗതവും ദേശീയ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി.
സാംസ്കാരിക സമ്മേളനത്തിൽ ആശംസകൾ നേർന്നുകൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹർസേവ് ബെയിൽസ് പൂൾ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് നോബിൾ തെക്കേമുറി എന്നിവർ സംസാരിച്ചു. ’ സമീക്ഷ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ച ശ്രീരാമകൃഷ്ണൻ, വരുംകാലങ്ങളിൽ സമീക്ഷയുടെ നേതൃത്വത്തിൽ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെ കുറിച്ച് സദസിനെ ബോധ്യപ്പെടുത്തി.
സാംസ്കാരിക സമ്മേളനത്തിൽ ലണ്ടൻ ന്യൂഹാം കൗണ്‍സിൽ മെന്പറും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ശ്രസുഗതൻ തെക്കേപ്പുരയ്ക്കൽ, ലോക കേരള സഭാ മെന്പർമാരായ മിരാൻഡ, രാജേഷ് കൃഷ്ണ, മലയാളം മിഷൻ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും ആഷിഖ് തയാറാക്കിയ ഓണ്‍ലൈൻ ക്വിസ് മത്സരവും സദസിനെ ആവേശത്തിലാക്കി. പൂളിലേ ഗായക സംഘം ആലപിച്ച ഗാനങ്ങളും പ്രസിദ്ധ കവി ചങ്ങന്പുഴയുടെ ’ കാവ്യ നർത്തകി’ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരവും സാംസ്കാരിക സമ്മേളനത്തിന് മാറ്റു കൂട്ടി. ഇടതുപക്ഷ ചിന്തകളുടെ സാംസ്കാരിക സമ്മേളനത്തിന് ആശംസകളർപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചു. വിജയികൾക്ക് കേരള സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.