ബ്രസൽസ്: ബ്രെക്സിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു ഡേവിഡ് ഡേവിസും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് ബോറിസ് ജോണ്‍സനും രാജിവച്ചതോടെ ബ്രിട്ടനിൽ മന്ത്രിസഭാ പ്രതിസന്ധി രൂക്ഷമായെന്നു മാത്രമല്ല, കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാകുന്ന സ്ഥിതിയുണ്ടാകാൻ ഇതു കാരണമാകുമെന്നാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ആശങ്ക.
കഴിഞ്ഞ നാലു മാസത്തിനിടെ ഒരു തവണ മാത്രമാണ് ബ്രിട്ടീഷ് ബ്രെക്സിറ്റ് സെക്രട്ടറി യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തെത്തിയിട്ടുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ യൂറോപ്യൻ ഉപദേഷ്ടാവ് ഓലി റോബിൻസിന്റെ മുഖമാണ് ഇവിടങ്ങളിൽ കൂടുതൽ പരിചിതം.
ബ്രിട്ടീഷ് മന്ത്രിമാരുടെ രാജിയെക്കാളുപരി, ബ്രെക്സിറ്റ് തന്നെയാണ് യൂറോപ്യൻ യൂണിയനെ കൂടുതൽ അസ്വസ്ഥമാക്കുന്നതെന്നും യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക്. ബ്രെക്സിറ്റ് വിഷയങ്ങളിൽ വിശദമായി കാര്യങ്ങൾ പഠിച്ച് മുന്നേറിയവർ തൽസ്ഥാനങ്ങളിൽ നിന്നും പെട്ടെന്നു മാറുന്നത് പ്രശ്നങ്ങൾ പുതുതായി സൃഷ്ടിക്കുക മാത്രമല്ല അരക്ഷിതാവസ്ഥയിലേയ്ക്കുള്ള നീക്കവുമാണെന്ന് ടസ്ക് കുറ്റപ്പെടുത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ